
Bharya Onnnu Makkal Munnu songs and lyrics
Top Ten Lyrics
Iniyum Kothiyode [M] Lyrics
Writer :
Singer :
ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം ഞാന്‍
ആ മരത്തണലിലുറങ്ങാന്‍
ഇനിയും കാതോര്‍ത്ത് ദൂരെ നില്‍ക്കാം ഞാന്‍
അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍
വൃശ്ചികക്കാറ്റു പോല്‍ എന്നെ തലോടിയാല്‍
പിച്ചകപ്പൂവായ് ഉണരാം ഞാന്‍
കൊച്ചരിപ്രാവായ് പറക്കാം
ഇനിയും കൊതിയോടേ കാത്തിരിയ്ക്കാം ഞാന്‍
ആ മരത്തണലിലുറങ്ങാന്‍
അമ്മ നിലാവിന്‍റെ കണ്ണാടി നോക്കി ഞാന്‍
അച്ഛന്‍റെ ഹൃദയം കണ്ടുവെങ്കില്‍
ആ നന്മയാം കടലിന്‍റെ അക്കരെ തെളിയുന്ന
ഉണ്മയാം വെണ്മ എന്നില്‍ തുളുമ്പിയെങ്കില്‍
പുഞ്ചിരിപ്പുലര്‍വെയില്‍ ചിറകിന്‍റെ ചോട്ടില്‍ ഞാന്‍
സങ്കടം മറന്നൊന്നിരുന്നേനേ
അച്ഛന്‍റെ കുഞ്ഞായ് മയങ്ങിയേനേ
ഇനിയും....ഇനിയും...
ഇനിയും കാതോര്‍ത്ത് ദൂരെ നില്‍ക്കാം ഞാന്‍
അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍
മഞ്ഞല മറയിട്ട മനസിന്റെ മുറ്റത്ത്
മുത്തശ്ശി മേഘം പെയ്തുവെങ്ങില്‍
എന്‍ അമ്പിളി പെണ്ണിനും താരക തരികള്‍ക്കും
ഇത്തിരി സ്നേഹമുണ്ണാന്‍ കഴിഞ്ഞുവെങ്കില്‍
ചന്ദനത്തിരിപോലെന്‍ നൊമ്പരമെരിയവേ
എങ്ങും സുഗന്ധം പരന്നേനേ
അച്ഛനെന്‍ സ്വന്തമായ് തീര്‍ന്നേനേ
ഇനിയും കൊതിയോടേ കാത്തിരിയ്ക്കാം ഞാന്‍
ആ മരത്തണലിലുറങ്ങാന്‍
വൃശ്ചികക്കാറ്റുപോല്‍ എന്നെ തലോടിയ
പിച്ചകപ്പൂവായ് ഉണരാം ഞാന്‍
കൊച്ചരിപ്രാവായ് പറക്കാം
ഇനിയും കാതോര്‍ത്ത് ദൂരെ നില്‍ക്കാം ഞാന്‍
അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍
iniyum kothiyode kaathirikkaam njaan
aa marathanalil urangaan
iniyum kaathorthu doore nilkkaam njaan
achante pinvili kelkkaan
vrischikakkaattu pol enne thalodiya
pichakappoovaay unaraam njaan
kocharippraavaay parakkaam
(iniyum)
amma nilaavinte kannaadi nokki njaan
achante hridayam kanduvenkil
aa nanmayaam kadalinteyakkare theliyunna
unmayaam venma ennil thulumbiyenkil
punchirippular veyil chirakinte chottil njaan
sankadam marannonnirunnene
achante kunjaay mayangiyene
manjala marayitta manassinte muttathu
muthassi megham peythuvenkil
en ambili penninum tharaka tharikalkkum
ithiri snehamunnan kazhinjuvenkil
chandathiri polen nombarameriyave
engum sungandham paranneney
achanen swanthamay theernneney
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.